വിമതര്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന് ഇറാഖ് പ്രധാനമന്ത്രി

Webdunia
വ്യാഴം, 3 ജൂലൈ 2014 (16:30 IST)
സര്‍ക്കാരിനെതിരെ പോരാടുന്ന സുന്നി വിമതര്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന് ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി അറിയിച്ചു. 

അക്രമം അവസാനിപ്പിച്ച് കീഴടങ്ങിയാല്‍ പൊതുമാപ്പ് നല്‍കാമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ബുധനാഴ്ച്ചത്തെ ടെലിവിഷന്‍ സംഭാഷണത്തിലൂടെയാണ് നൂറി വാഗ്ദാനം നല്‍കിയിരിക്കുന്നത്.

സുന്നി വിമതരുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനാണ് ഇറാഖ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ ഇറാഖ് പട്ടാളക്കാരേയുള്‍പ്പടെയുള്ളവരെ കൊല്‍പ്പെടുത്തിയവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ വിശുദ്ധ യുദ്ധത്തിന് ഐഎസ്‌ഐഎല്ലിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ഇറാഖ് സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനം.