ഇറാഖിലെ സുന്നി തീവ്രവാദികളുടെ പുതിയ മതശാസനം പുറത്തു വന്നതോടെ ലോക രാജ്യങ്ങള്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്നു. കന്യകകളായ പെണ്‍കുട്ടികള്‍ ജിഹാദികളുമായി വേഴ്ചയിലേര്‍പ്പെട്ട് പരിശുദ്ധരാകണമെന്നും തുടര്‍ന്ന് വിശുദ്ധയുദ്ധത്തിന് തയ്യാറാകണമെന്നുമാണ് തീവ്രവാദികള്‍ ഇറക്കിയ പുതിയ ഫത്വയില്‍ ആവശ്യപ്പെടുന്നത്.
സുന്നി തീവ്രവാദികള്‍ പൂര്‍ണമായും അധികാരം പിടിച്ചെടുത്ത മൊസൂള്‍,തികൃത് എന്നീ നഗരങ്ങളിലെ കന്യകകളായതും അല്ലാത്തതുമായുള്ള യുവതികളോടാണ് മതശാസനം നടത്തിയിരിക്കുന്നത്. വിസമ്മതിക്കുന്നവരെ ലൈംഗിക അടിമകളാക്കാന്നും തീവ്രവാദികളോട് മതശാസനം ആജ്ഞാപിക്കുന്നു.
ഇറാഖിലെ ഇസ്ലാമിക തീവ്രവാദികളുമായി ലൈംഗീക ബന്ധത്തിന് എതിര്‍ക്കുന്ന പക്ഷം അവര്‍ ദൈവത്തിന് അപ്രിയരാവുകയാണെന്നും അതിനാല്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലണമെന്നും ആണ് ഫത്വയില്‍ ഉള്ളത്. അതേ സമയം ഇറാഖിലെ സുന്നി ഇസ്ലാമിക തീവ്രവാദികള്‍ തലസ്ഥാന നഗരിയായ ബാഗ്ദാദിന്റെ ഭൂരിപക്ഷ ഭാഗവും നിയന്ത്രണത്തില്‍ വരുത്തി എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
കഴിഞ്ഞ വര്‍ഷം സൗദി അറേബിയയിലെ ഇസ്ലാമിക പണ്ഡിതന്‍ സിറിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സ്ത്രീകളെ ബലാല്‍സംഗം ചെയ്യാമെന്ന് ഫത്വ ഇറക്കിയിരുന്നു. ഈ മാതൃക പിന്തുടരാനാണ് സുന്നി തീവ്രവാദികളുടെ ശ്രമം.