തീവ്രവാദികള്‍ ഇറാഖില്‍ ഒരുപട്ടണം കൂടി പിടിച്ചെടുത്തു

Webdunia
തിങ്കള്‍, 16 ജൂണ്‍ 2014 (18:14 IST)
ആഭ്യന്തര സംഘര്‍ഷം മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഇറാഖില്‍ സുന്നി തീവ്രവാദികള്‍ ഒരു പട്ടണം കൂടി പിടിച്ചു മുന്നേറുന്നു. ഇറാഖില്‍ ബാഗ്ദാദിന് 420 കിലോമീറ്റര്‍ അകലെയുള്ള തല്‍ അഫര്‍ എന്ന പട്ടണമാണ് തീവ്രവാദികള്‍ നിയന്ത്രണത്തിലാക്കിയത്.

അല്‍ക്വഇദ ബന്ധമുള്ള ഭീകര സംഘടനയായ ഇസ്ളാമിക് സ്റ്റേറ്റ് ഒഫ് ഇറാക്ക് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്)​ യിലെ സുന്നി തീവ്രവാദികള്‍ നിരവധി പേരെ കൊന്നൊടുക്കിയ സ്ഥലമാണ് തല്‍ അഫര്‍. രണ്ടു ലക്ഷം ജനസംഖ്യയുള്ള തല്‍ അഫറില്‍ ഭൂരിഭാഗം പേരും ഷിയാ മുസ്ളീങ്ങളാണ്

പ്രാദേശിക ഗോത്രവര്‍ഗക്കാര്‍ ചെറുത്തു നില്‍പിനു ശ്രമിച്ചെങ്കിലും പിന്നീട് തീവ്രവാദികള്‍ക്ക് കീഴടങ്ങി. പട്ടണം തീവ്രവാദികള്‍ പിടിച്ചതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. ഇറാഖിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളും മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തും തീവ്രവാദികള്‍ നേരത്തെ പിടിച്ചിരുന്നു.