ഇറാനില്‍ ഭൂചലനം

Webdunia
ചൊവ്വ, 27 മെയ് 2014 (15:20 IST)
ഇറാന്റെ തെക്കന്‍ നഗരത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
 
ചൊവ്വാഴ്ച പ്രദേശിക സമയം രാവിലെ 10ന് ഖേഷമിന് 66 കിലോമീറ്റര്‍ തെക്കാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ദര്‍ അബ്ബവസിലെ തുറമുഖ നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു.
 
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അനുഭവപ്പെട്ട 7.8 തിവ്രതയുള്ള ഭൂചലനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2003 ഡിസംബറിലുണ്ടായ ഭൂകമ്പത്തില്‍ 26,000 പേരാണ് മരിച്ചത്.