ഞങ്ങൾ പോണില്ല, ഇവിടെ നിന്നോളാം; ശിക്ഷ തീർന്നിട്ടും ജയിലിലെ സുഖസൌകര്യങ്ങൾ വിട്ടുപോകാൻ കൂട്ടാക്കാതെ 11 വനിതകൾ !

വ്യാഴം, 13 ഡിസം‌ബര്‍ 2018 (19:08 IST)
ദുബായ്: ജയിലിലെ സുഖ സൌകര്യങ്ങൾ ശിലിച്ച് ശിക്ഷ തീർന്നിട്ടും ജയിൽ വിട്ടുപോകാൻ കൂട്ടാക്കാതെ 11 വനിതകൾ. അത്ഭുതം തോന്നുന്നുണ്ടാകും. എന്നാൽ സത്യമാണ് ദുബായിലെ ജയിലിലാണ് സംഭവം. മികച്ച അടിസ്ഥാന സൌകര്യങ്ങളാണ് ദുബായ് പൊലീസ് തടവുകാർക്കായി ഒരുക്കിയിരിക്കുന്നത്. കഠിനതടവ് ലഭിക്കാത്ത ഏതൊരു ജയിൽ‌പുള്ളിക്കും ഈ സൌകര്യങ്ങളെല്ലാം ലഭ്യവുമാണ്.
 
നല്ല ഭക്ഷണവും താമസ സൌകര്യവും, ബന്ധുക്കളുമായി സംസാരിക്കാനും കാണാനുമുള്ള അവസരം, മികച്ച വൈദ്യ സഹായം എന്നിവയെല്ലാം ദുബായ് ജയിലുകളിൽ കുറ്റവാളികൾക്ക് ലഭ്യമാണ്. 
സ്ത്രീകൾക്ക് പ്രത്യേക പരിഗണനയാണ് ജയിൽ അതികൃതർ നൽകുന്നത്. സ്ത്രീകൾക്ക് ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേക പരിചരണവും സൌകര്യങ്ങളും നൽകും.
 
മുന്നോട്ടുള്ള ജീവിതം നയിക്കാനുള്ള പരിശീലനവും ജയിലിനുള്ളിൽ തന്നെ നൽകുന്നുണ്ട്. ആളുകളെ കുറ്റകൃത്യങ്ങളിൽനിന്നും നിയമ ലംഘനങ്ങളിൽനിന്നും മുക്തമാകാനുള്ള പ്രത്യേക പദ്ധതികളും ജയിലിനുള്ളിൽ തന്നെ നടപ്പിലാക്കുന്നുണ്ട്. വലിയ പുസ്തക ശാലയും വിനോദത്തിനുള്ള അവസരങ്ങളും ജയിലുള്ളിൽ ലഭ്യമാണ്. 
 
ഈ സൌകര്യങ്ങൾ അനുഭവിച്ച് ശീലിച്ചതോടെയാണ് വനിതകൾ ശിക്ഷ കഴിഞ്ഞിട്ടും ജയിലിൽനിന്നും പോകാൻ കൂട്ടാക്കാത്തത്. കുടിയേറ്റ, താമസ നിയമങ്ങൾ ലംഘിച്ചതിന് ശിക്ഷിക്കപ്പെവരാണ് ഇവരിലധികവും ജയിലിനകത്ത് പുറത്തു താമസിച്ചതിനേക്കാൾ എത്രയോ മികച്ച ജീവിത നിലവാരമാണ് എന്നാണ് ഇവരുടെ അഭിപ്രായം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍