ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയുടെ പേര് എന്ന രീതിയിലല്ല, തങ്ങളുടെ കുടുംബത്തിലെ ഒരു പൂർവികന്റെ പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത് എന്നാണ് ബന്ധുക്കൾ പറയുന്നത്. കോടതിയുടെ നടപടിയെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ.
ഇതാദ്യമായല്ല പേരിന്റെ കാര്യത്തിൽ ഇറ്റലിയിൽ കോടതി ഇടപെടൽ വരുന്നത്. ലിംഗം മനസ്സിലാകുന്ന തരത്തിൽ മാത്രമേ കുട്ടികൾക്ക് പേരിടാവു എന്നാണ് ഇറ്റലിയിലെ നിയമം. ഇക്കാരണത്താൽ 18 മാസം പ്രായമായ പെൺകുട്ടിക്ക് ബ്ലു എന്ന് പേരിട്ടതിൽ കോടതി നടപടി സ്വീകരിച്ചിരുന്നു. സ്വമേധയാ പേര് മാറ്റിയില്ലെങ്കിൽ കോടതി പേര് മാറ്റും എന്നായിരുന്നു കോടതിയുടെ നിലപട്.