ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ വൈദികനു നേരെ വധശ്രമം; പള്ളിക്കുള്ളില്‍ യുവാവ് നടത്തിയ സ്ഫോടനശ്രമം പാളി

തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:43 IST)
ഇന്തോനേഷ്യയില്‍ പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ വൈദികനു നേരെ വധശ്രമം. മെഡാന്‍ പട്ടണത്തിലെ പള്ളിയിലായിരുന്നു ആല്‍ബര്‍ട്ട് പാണ്ഡ്യാംഗന്‍ എന്ന വൈദികനെ വധിക്കാന്‍ ശ്രമിച്ചത്.
 
പള്ളിക്കുള്ളില്‍ സ്ഫോടനം നടത്താന്‍ ശ്രമം ഉണ്ടായെങ്കിലും വിജയിച്ചില്ല. ഇടതുകൈയ്ക്ക് കുത്തേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയില്‍ ദിവ്യബലിക്ക് എത്തിയവര്‍ അക്രമിയെ പിടികൂടി പൊലീസില്‍ ഏല്പിച്ചു.
 
മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്തോനേഷ്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു ആക്രമണം ഉണ്ടാകുന്നത് പതിവാണ്.

(ചിത്രത്തിനു കടപ്പാട് - ട്വിറ്റര്‍)

വെബ്ദുനിയ വായിക്കുക