സൗദിയിൽ സ്വദേശി‌വത്‌കരണം ശക്തമാക്കുന്നു, മലയാളികളടക്കമുള്ളവർക്ക് തിരിച്ചടി

വെള്ളി, 1 ഏപ്രില്‍ 2022 (16:37 IST)
സൗദിയിൽ 8 തൊഴിൽ മേഖലകളിൽ സ്വദേശി‌വത്‌കരണം ശക്തമാക്കുന്നു. അടുത്ത സെപ്തംബര്‍ 23 മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികൾ ജോലി ചെയ്യുന്ന സൗദിയിലെ വിനോദമേഖലയിലാണ് പുതുതായി സ്വദേശി‌വത്‌കരണം കൊണ്ടുവന്നിട്ടുള്ളത്.
 
8 തൊഴില്‍മേഖലകൂടി സൗദിവത്ക്കരിക്കുന്നതായി സൗദി മാനവവിഭവശേഷി സാമൂഹിക മന്ത്രാലയമാണ് ഉത്തരവിട്ടിട്ടുള്ളത്.വിനോദ സിറ്റി, മാളുകള്‍ എന്നിവിടങ്ങളിലെ തൊഴില്‍ 70 ശതമാനമാണ് സൗദിവത്കരിച്ചിട്ടുള്ളത്. മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹിയാണ് ഇത് സംബന്ധമായി അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍