മൗലികവാദം മധ്യേഷ്യക്ക് ഭീഷണി: ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (16:12 IST)
മൗലികവാദം മധ്യേഷ്യക്ക് ഭീഷണിയാണെന്ന് ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഫ്ഗാനിസ്ഥാനെ ഉദാഹരിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൗലികവാദം സുരക്ഷാ പ്രശ്‌നങ്ങളും അശാന്തിയും വിശ്വാസമില്ലായ്മയും ഉണ്ടാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാഖാന്റെ സാനിധ്യത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 
 
കൂടാതെ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെയും മോദി പരോക്ഷ വിമര്‍ശനം ഉയര്‍ത്തി. അതേസമയം അതിര്‍ത്തിതര്‍ക്കം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍