പായ്വഞ്ചിയിൽ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവേ അപകടത്തില്‍പ്പെട്ടു കാണാതായ മലയാളി നാവികൻ അഭിലാഷ് ടോമി സുരക്ഷിതന്‍. അഭിലാഷ് അയച്ച പുതിയ സന്ദേശത്തിലാണ് പായ് വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്ന വിവരം അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിനു പടിഞ്ഞാറു ഭാഗത്തുനിന്ന് മൂവായിരത്തോളം കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്.
തനിക്ക് പായ്ക്കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും, താന്‍ നില്ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്.