നവാസ് ഷെരീഫിന്‍റെയും മകളുടെയും ശിക്ഷ റദ്ദാക്കി

ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (21:20 IST)
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെയും മകള്‍ മറിയം നവാസിന്‍റെയും തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. ഇരുവരെയും മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
 
അഴിമതിക്കേസിലാണ് ഷെരീഫും മകളും ഇരുമ്പഴികള്‍ക്കുള്ളിലായത്. ഷരീഫിന് 10 വര്‍ഷവും മറിയം നവാസിന് ഏഴ് വര്‍ഷവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നത്.
 
ലണ്ടനില്‍ നവാസ് ഷരീഫിനുള്ള നാല് ഫ്ലാറ്റുകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഫ്ലാറ്റുകള്‍ വാങ്ങാനുള്ള പണത്തിന്‍റെ സ്രോതസ് വ്യക്തമാക്കാന്‍ നവാസ് ഷെരീഫിന് കഴിഞ്ഞില്ല.
 
റാവല്‍‌പിണ്ടി അട്യാല ജയിലിലാണ് നവാസ് ഷെരീഫിനെയും മകളെയും പാര്‍പ്പിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍