ജമ്മു കശ്മീരിലെ അതിർത്തിയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പിൽ മൂന്നു പാക് സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ അറിയിച്ചു. അഞ്ച് കരസേന സൈനികരുൾപ്പെടെ ഒൻപതു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്.
പാക് അധീന കാഷ്മീരിലെ ബീംബർ ജില്ലയിലെ തോബ് സെക്ടറിലാണ് വെടിവയ്പുണ്ടായതെന്ന് പാക് സൈന്യം അറിയിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ചതെന്ന് പാക് സൈന്യം ആരോപിച്ചു. കഴിഞ്ഞ ദിവസം ഫ്രിസാൽ ഗ്രാമപ്രദേശത്തുനടന്ന ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർ കൊല്ലപ്പെടുകയും ഹിസ്ബുൽ മുജാഹിദ്ദീൻ, ലഷ്കറെ തയിബ ഭീകരരായ നാലുപേരെ സൈന്യം വധിക്കുകയും ചെയ്തു.