ജിയോ ഡിറ്റിഎച്ചിന് തിരിച്ചടി നല്‍കാല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് സേവനവുമായി എയര്‍ടെല്‍ !

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (09:50 IST)
ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ പുതിയ ഹൈബ്രിഡ് ഡിറ്റിഎച്ച് എസ്ടിബിയുമായി എയര്‍ടെല്‍. ടെലികോം മേഖലയില്‍ ഓണ്‍ലൈന്‍ വിഭാഗത്തെ ഞെട്ടിക്കാനാണ് ഹൈബ്രിഡ് ഡിറ്റിഎച്ചുമായി എയര്‍ടെല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്   
 
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജിയോ ഡിറ്റിഎച്ച് സേവനമാണ് ഏറ്റവും മികച്ചതെന്നാണ് പറയപ്പെടുന്നത്. 
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോയുടെ ഡിറ്റി‌എച്ച് സേവനം 185 രൂപ മുതലാണ് തുടങ്ങുന്നത്. എന്നാല്‍ എയര്‍ടെല്ലിന്റെ സാധാരണ പദ്ധതികള്‍ തുടങ്ങുന്നതു തന്നെ 300 രൂപ മുതലാണ്. നിലവില്‍ ഏറ്റവും ചിലവേറിയ ഡിറ്റി‌എച്ച് സേവനം എയര്‍ടെല്ലിന്റേതാണെന്നു പറയപ്പെടുന്നു.
 
എന്നിരുന്നാലും എയര്‍ടെല്ലിനെ നേരിടണമെന്ന് ജിയോയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍, പൊതു ജനങ്ങള്‍ക്കിടയില്‍ ടിറ്റിഎച്ച് സേവനത്തിന് നല്ലൊരു കഠിനാദ്വാനം ജിയോ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ഡിറ്റിഎച്ച് സേവനം എന്നു പറയപ്പെടുന്നത് എയര്‍ടെല്ലിന്റേതാണെന്നതും ജിയോയ്ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.
Next Article