ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേര് ബ്രാന്‍ഡ് നെയ്മായി ഉപയോഗിച്ച ബിയര്‍ കമ്പനിയുടെ നടപടി വിവാദത്തില്‍. ന്യൂ ഇംഗ്ലണ്ട് ബ്രൂയിംഗ് കമ്പനിയുടെ ഗാന്ധി-ബോട്ട് എന്ന പേരില്‍ വിതരണം ചെയ്യുന്ന ബിയറാണ് വിവാദത്തിനിടയാക്കിയത്.ബിയര്‍ കുപ്പിയുടെ പുറത്ത് ഗാന്ധിജിയെ റോബോട്ടിന്റെ രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
കമ്പനിയുടെ നടപടി രാഷ്ട്രപിതാവിനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ഹൈദരാബാദ് സ്വദേശിയായ അഡ്വ.ജനാര്‍ദ്ധനന്‍ ഹൈദരാബാദ് നമ്പള്ളി കോടതിയില്‍ ഹര്‍ജ്ജി സമരിപ്പിച്ചിരിക്കുകയാണ്. ബിയറിനെതിരെ അമേരിയ്ക്കയിലെ ഇന്ത്യക്കാരുടെ ഇടയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.