ഇത് ചരിത്ര നേട്ടം; 72 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഓസിസ് മണ്ണിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ

Webdunia
തിങ്കള്‍, 7 ജനുവരി 2019 (10:23 IST)
72 വര്‍ഷത്തെ കാത്തിരിപ്പിനു വിരമാട്ട് ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാൽ സിഡ്നി ടെസ്റ്റ് മൽസരം സമനിലയിൽ അവസാനിച്ചു. ഇതോടെ 2-1 ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. 
 
മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര പരമ്പരയിലെ താരമായി. പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നിന്ന ചേതശ്വര്‍ പൂജാരയെ തേടി മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരമെത്തി. മൂന്ന് സെഞ്ച്വറിയാണ് പരമ്പരയില്‍ പൂജാര നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സാണ് ഇന്ത്യ ഡിക്ലയേര്‍ ചെയ്തത്. 
 
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 300ന് ഓള്‍ ഔട്ടായി. തുടര്‍ന്ന് ഇന്ത്യ ഫോളോ ഓണ്‍ ചെയ്തതോടെ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സ് സ്വന്തമാക്കിയതിനിടെ കാലവസ്ഥ വില്ലനായത്. അവസാന ദിനത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല.
 
31 വര്‍ഷത്തിനിടെ ഇതാദ്യമായി സ്വന്തം മണ്ണില്‍ ഫോളോ ഓണിന് ഓസീസ് ടീം വഴങ്ങേണ്ടി വന്നതും ഈ പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article