വധശിക്ഷയ്ക്കു വിധിച്ച അഞ്ച് മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലേക്ക് മാറ്റും

Webdunia
തിങ്കള്‍, 10 നവം‌ബര്‍ 2014 (12:13 IST)
മയക്കുമരുന്ന് കടത്ത് കേസില്‍ വധശിക്ഷയ്ക്കു വിധിച്ച അഞ്ച് തമിഴ് മല്‍സ്യബന്ധന തൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാന്‍ ധാരണയായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്ഷെയും നടത്തിയ ചര്‍ച്ചയിലാണ് ഈ വിഷയത്തില്‍ തീരുമാനമായത്.

നേരത്തെ ഇവരെ വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പലയിടത്തും ആക്രമങ്ങള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്നാണ് മോഡിയും ശ്രീലങ്കന്‍ പ്രസിഡന്റും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തുകയും വിഷയത്തില്‍ തീരുമാനമാകുകയും ചെയ്തത്. ചര്‍ച്ചയില്‍ അഞ്ചു മല്‍സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ ജയിലേക്കു മാറ്റാന്‍ തായാറാണെന്ന് ശ്രീലങ്ക അറിയിക്കുകയായിരുന്നു. ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

2011ല്‍ രാമേശ്വരത്തു നിന്നും മത്സ്യ ബന്ധനത്തിനായി പോയ അഞ്ച് തമിഴ് മല്‍സ്യബന്ധന തൊഴിലാളികളെയാണ് ശ്രീലങ്കന്‍ സൈന്യം പിടികൂടിയത്. മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ വധശിക്ഷയ്ക്കു വിധിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.