ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ട് ചെയ്ത് ഇന്ത്യ മെഡല്‍ നേടി തുടങ്ങി. ഷൂട്ടിംഗിലൂടെ ഇന്ത്യയ്‌ക്ക് ആദ്യമെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്‌റ്റള്‍ വിഭാഗത്തില്‍ ശ്വേതാ ചൗധരി വെങ്കലം നേടി. ചൈനീസ് താരം സ്വര്‍ണവും കൊറിയന്‍ താരം വെള്ളിയും നേടി. 28 ഇനങ്ങളില്‍ മത്സരിക്കാന്‍ 700 അംഗ ടീമിനെയാണ് ഇന്ത്യ ഇഞ്ചിയോണിലേക്ക് അയച്ചിരിക്കുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ മൂന്ന് പേര്‍ മത്സരിച്ച ഷൂട്ടിംഗില്‍ എട്ടു പേരായിരുന്നു ഫൈനലില്‍ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ശ്വേതയുടെ ആദ്യ വ്യക്‌തിഗത മെഡലാണ് ഇത്. എന്നാല്‍ കഴിഞ്ഞ ദോഹ 2010 ഗെയിംസില്‍ ശ്വേത ടീം ഇനത്തില്‍ വെള്ളി നേടിയിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഗെയിംസ് ആരംഭിച്ചത്. വര്‍ണാഭമായ ഉദ്‌ഘാടന ചടങ്ങിന് ശേഷം ഇന്ന് മുതലാണ് മത്സരങ്ങള്‍ തുടങ്ങിയത്. ഒളിമ്പിക്‌സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായികമാമാങ്കത്തിന്റെ 17 ാം എഡീഷണില്‍ 45 രാജ്യങ്ങളില്‍ നിന്നായി 13,000 പേരാണ് മത്സരിക്കുന്നത്.