ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്താന്റെ പുതിയ ഭൂപടം: രാഷ്ട്രീയ ബുദ്ധിശൂന്യതയെന്ന് ഇന്ത്യ

ബുധന്‍, 5 ഓഗസ്റ്റ് 2020 (07:41 IST)
ന്യൂഡൽഹി:ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയ പാകിസ്താന്റെ നടപടിയെ തള്ളി ഇന്ത്യ. പാകിസ്താനിന്റെ വാദങ്ങൾക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
 
പാകിസ്താനിന്റെ പുതിയ ശ്രമം അതിർത്തി കടന്നുള്ള ഭീകരാക്രമണത്തെ പിന്തുണക്കുന്നതിന്റെ സ്ഥിരീകരണമാണെന്നും ഇന്ത്യ വ്യക്തമാക്കി.ഇ‌മ്രാൻ ഖാനിന്റെ നീക്കം ബുദ്ധിശൂന്യമായ രാഷ്ട്രീയ അഭ്യാസമാണ്.പുതിയ ശ്രമം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്താന്‍ പിന്തുണയ്ക്കുന്നതിന്റെ യഥാര്‍ഥ്യത്തെ സ്ഥിരീകരിക്കുന്നതാണ് കേന്ദ്രസർക്കാർ പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ഒരാണ്ട് തികയുന്ന വേളയിലാണ് പാകിസ്താന്റെ പുതിയ നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍