മോദി ഭരണത്തിൽ ഇന്ത്യ സന്തോഷം എന്തെന്ന് അറിയുന്നില്ല? - കണക്കുകൾ പുറത്ത്

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (15:52 IST)
ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിൽ ഇന്ത്യ ബഹുദൂരം പിറകിൽ. 156 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക സന്തോഷ സൂചിക തയ്യാറാക്കിയത്. ഇതിൽ 133ആം സ്ഥാനം ആണ് ഇന്ത്യക്ക്. 
 
കഴിഞ്ഞ തവണ 122 ആയിരുന്ന ഇന്ത്യ 11 സ്ഥാനങ്ങൾക്ക് പിറകിലേക്ക് നീങ്ങീ. പാക്കിസ്ഥാനും നേപ്പാളും പട്ടികയിൽ വളരെ മുന്നിലാണ്. സൂചികയിൽ 75 ആണ് പാക്കിസ്ഥാൻ, നേപ്പാൾ 101. പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ ഫിന്‍ലന്‍ഡിനാണ്.  
 
രാജ്യത്തെ ജി ഡി പി, ജനങ്ങളുടെ ആയുർദൈർഘ്യം, സാമൂഹ്യ സ്വാതന്ത്ര്യം, അഴിമതിയുടെ തോത് എന്നിവ അടിസ്ഥാനപ്പെടുത്തി യു എന്നിനു കീഴിലുള്ള സസ്റ്റൈനബിൾ ഡെവലപ്മെന്റ് സോഷ്യൽ നെറ്റ്‌വർക്കാണ് ലോക സന്തോഷ സൂചിക പട്ടിക തയ്യാറാക്കുന്നത്. ഓരോ വർഷവും ഇന്ത്യ സൂചികയിൽ പുറകോട്ട് പോവുകയാണ്. അതേസമയം പാകിസ്ഥാൻ നിലവാരം മെച്ചപ്പെടുത്തുകയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article