ത്രിരാഷ്ട്ര സ്വന്റി20 പരമ്പരയിൽ ശ്രീലങ്കക്ക് മറുപടി നൽകാൻ ഇന്ത്യ ഇന്നിറങ്ങും

തിങ്കള്‍, 12 മാര്‍ച്ച് 2018 (11:54 IST)
ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനുള്ള പകരം വീട്ടലാണ് ഇന്നത്തെ മത്സരത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.
 
എന്നാൽ ആശങ്കകളോടെയാണ് ഇന്ത്യ ഇന്ന് മത്സരിക്കാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ പരമ്പര മുതൽ ഫോം മങ്ങിയ നിലയിലാണ് നായകൻ രോഹിത് ശർമ. ഇത് ടിമീന്റെ മുഴുവൻ ഫോമിനെ തന്നെ ബാധിക്കും. എന്നാൽ രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഇന്ന് ഗ്രൗണ്ടിൽ തുണയാവും. 
 
ഇന്ത്യൻ താരം ഋഷഭ് പന്തും പ്രതീക്ഷക്കൊത്ത് മികവു പുകർത്തുന്നില്ലെന്നും ആരോപണം ഉണ്ട്. ടെസ്റ്റ് പരമ്പരയിൽ  ദക്ഷിണാഫ്രിക്കയ്ക്കെതിരെ മോശം ഫോമിലായിരുന്ന ധവാൻ ഇപ്പോൾ ഫോമിലേക്ക്  മടങ്ങിയെത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മൂന്ന് ടീമുകളും രണ്ട് മത്സരങ്ങളിൽ നിന്നും ഓരോജയം സ്വന്തമാക്കി ഇപ്പോൾ തുല്യ നിലയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍