പരാജയപ്പെട്ട രാജ്യത്തിൽനിന്നു ലോകത്തിനു പാഠം പഠിക്കേണ്ട കാര്യമില്ല: പാകിസ്ഥാനോട് ഇന്ത്യ

ശനി, 10 മാര്‍ച്ച് 2018 (11:34 IST)
പാക്കിസ്ഥാനെ ‘പരാജയപ്പെട്ട രാജ്യ’മെന്നു വീണ്ടും വിശേഷിപ്പിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ. തുടർച്ചയായ രണ്ടാം ദിവസവും കശ്മീർ വിഷയം പാക്കിസ്ഥാൻ യുഎന്നിൽ ഉന്നയിച്ചു. ഇതോടെയാണ് ഇന്ത്യ പാക്കിസ്താനെ രൂക്ഷമായി വിമര്‍ശിച്ചത്. 
 
ഭീകരര്‍ പാക്കിസ്ഥാനില്‍ വിലസി നടക്കുകയാണ്. ശിക്ഷാഭീതിയില്ലാതെ തെരുവുകളില്‍ വിഹരിക്കുകയാണ് അവര്‍. ഇതൊന്നും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചു പരാജയപ്പെട്ട രാജ്യത്തിൽനിന്നു ലോകത്തിനു പാഠം പഠിക്കേണ്ട കാര്യമില്ലെന്ന് ജനീവയിലെ യുഎൻ മിഷന്റെ ഇന്ത്യയുടെ സെക്കൻഡ് സെക്രട്ടറി മിനി ദേവി കുമം അറിയിച്ചു. 
 
സ്വന്തമായി ഉറച്ച തീരുമാനം എടുക്കാനുള്ള അവകാശമില്ലാത്തതാണ് കശ്മീർ പ്രശ്നത്തിന്റെ കാരണമെന്നാണ് താഹിർ ആന്ദ്രാബി പറഞ്ഞത്. ജമ്മു കശ്മീരിനെക്കുറിച്ചു പ്രമേയം യുഎൻ പാസാക്കണമെന്ന സ്ഥിര ആവശ്യമാണു പാക്കിസ്ഥാൻ ഉന്നയിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍