രണ്ടുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ യുഎന്നിന് നല്‍കും; നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

ശ്രീനു എസ്

ശനി, 20 ഫെബ്രുവരി 2021 (11:06 IST)
രണ്ടുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ യുഎന്നിന് നല്‍കിയതില്‍ നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ബുധനാഴ്ച നടന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ യുഎന്‍ സമാധാനപാലകര്‍ക്ക് രണ്ടുലക്ഷം വാക്‌സിന്‍ ഡോസ് സൗജന്യമായി ഇന്ത്യ നല്‍കുമെന്ന് അറിയിച്ചത്. 
 
യുഎന്നിലെ എല്ലാ സമാധാനപാലകര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഇതുമതിയാകും. യുഎന്നിന്റെ 95000 പേരാകും വാക്‌സിന്‍ സ്വീകരിക്കുന്നത്. കൊറോണ വൈറസിനോട് പൊരുതാന്‍ ഇന്ത്യ മുന്‍നിരയിലുണ്ടെന്ന് കൗണ്‍സിലില്‍ എസ് ജയശങ്കര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍