അലമാരയ്ക്കുള്ളിൽ മൂർഖൻ പാമ്പ്; മരുന്നെടുക്കാൻ അലമാര തുറന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു

ശനി, 20 ഫെബ്രുവരി 2021 (10:55 IST)
കൊല്ലം: വീട്ടിലെ അലമാരയ്ക്കുള്ളിൽ പതുങ്ങിയിരുന്ന മൂർഖൻ പാമ്പിന്റെ കടിയേറ്റ് വയോധിക മരിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് ദാരുണ സംഭവം. പെരുവഴി അമ്പലം ഭാഗം പ്രസന്നവിലാസത്തിൽ ഓമനയമ്മ (78) ആണ് പമ്പുകടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം, മരുന്നെടുക്കുന്നതിനായി കിടപ്പുമുറിയിലെ അലമാര തുറന്നതോടെ പാമ്പുകടിയേൽക്കുകയായിരുന്നു. എന്നാൽ പാമ്പാണ് കടിച്ചതെന്ന് ഇവർ അറിഞ്ഞിരുന്നില്ല. കയ്യിൽ നീറ്റൽ അനുഭവപ്പെട്ടപ്പോൾ അടുത്ത വീട്ടിലെത്തി ചോരപൊടിഞ്ഞ ഭാഗത്ത് ചുണ്ണാമ്പ് പുരട്ടി മടങ്ങി. എന്നാൽ അൽപം കഴിഞ്ഞതോടെ ഇവർക്ക് തളർച്ച അനുഭവപ്പെടുകയും കാഴ്ച മങ്ങുകയുമായിരുന്നു. ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിൽ തുണികൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍