കാനഡയിലെ ക്ഷേത്രത്തിന് പുറത്ത് ഖലിസ്ഥാൻ ആക്രമണം, അപലപിച്ച് ഇന്ത്യ

അഭിറാം മനോഹർ
തിങ്കള്‍, 4 നവം‌ബര്‍ 2024 (12:36 IST)
കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോണ്‍സുലാര്‍ ക്യാമ്പ് ഖലിസ്ഥാന്‍ അനുകൂലുകള്‍ ആക്രമിച്ചതിനെ അപലപിച്ച് ഇന്ത്യ. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു.
 
 ക്ഷേത്രത്തോട ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോണ്‍സുലാര്‍ ക്യാമ്പിന് പുറത്ത് ഇന്ത്യ വിരുദ്ധ ശക്തികള്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. നിലവിലുള്ള സാഹചര്യം പരിഗണിച്ച് ഓഫീസിന് മതിയായ സുരക്ഷ ഒരുക്കാന്‍ കാനഡയോട് അഭ്യര്‍ഥിച്ചിരുന്നതായും ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ വംശജര്‍ക്ക് കോണ്‍സുലേറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഖലിസ്ഥാനികള്‍ തടസം സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങളിലും 1,000 ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യക്കാര്‍ക്കും കനേഡിയന്‍ അപേക്ഷകര്‍ക്കും നല്‍കാന്‍ കോണ്‍സുലേറ്റിന് സാധിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article