ഒമിക്രോൺ: ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (14:12 IST)
ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കുട്ടിക‌ളുടെ എണ്ണം ഉയരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ളവരില്‍ പകുതിയിലേറെയും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോർട്ട്.
 
കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 1.90 ലക്ഷമായി ഉയർന്നിട്ടുണ്ട്.നിലവില്‍ അവധി ദിന യാത്രകള്‍ കൂടുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും കൂടുതൽ പരിശോധനകൾക്ക് വൈകാതെ സൗകര്യമൊരുക്കുമെന്നും വൈറ്റ് ഹൗസിന്‍റെ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഉപദേഷ്ടാവ് ആന്തണി ഫൗച്ചി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article