പണം ഇന്ത്യയുടെ കൈയിലാണെന്നും ഇന്ത്യയാണ് ലോകക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും പാക് പ്രധാനമന്ത്രിയും മുന്‍ പാക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ന്യൂസിലാന്റും ഇംഗ്ലണ്ടും തങ്ങളുടെ ക്രിക്കറ്റ് താരങ്ങളുടെ പാക് പര്യടനം അവസാന നിമിഷത്തില്‍ ഉപേക്ഷിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. യഥാര്‍ത്ഥത്തില്‍ ഇന്ത്യയാണ് ലോക ക്രിക്കറ്റിനെ ഭരിക്കുന്നത്. അവരുടെ കൈയില്‍ പണമുണ്ട്. അവര്‍ പറയുന്നതുപോലെ നടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.