രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,313; 224 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (10:42 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,313. ഇത് 224 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. അതേസമയം രാജ്യത്ത് നിലവില്‍ 2.14 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് കഴിഞ്ഞ 212 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേരുടെ മരണമാണ് കൊവിഡ് മൂലം സംഭവിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,50,963 ആയി ഉയര്‍ന്നു. അതേസമയം ഇതുവരെ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 95.89 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍