സൂര്യന് ചൂടില്ല, ഭൂമി ഹിമയുഗത്തിലേക്കെന്ന് ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്

Webdunia
ബുധന്‍, 29 ജൂണ്‍ 2016 (18:31 IST)
ഭൂമിയുടെ താപനിലയില്‍ വലിയ തോതില്‍ കുറവുണ്ടാകുന്ന ഹിമയുഗം അഥവ ഐസ് ഏജ് വരാന്‍ പോകുന്നുവെന്ന് ശാസ്‌ത്രജ്ഞര്‍. കനത്ത ചൂടോടെ ചുട്ടുപഴുത്തു നില്‍ക്കേണ്ട സൂര്യന്‍ കുറെ ദിവസങ്ങളായി ചൂടില്ലാതെ നില്‍ക്കുന്നതാണ് ഈ പ്രതിഫാസത്തിന് കാരണമാകുന്നത്.

ഹിമയുഗം സംജാതമായത് ഒരിടവേളയ്‌ക്ക് ശേഷമാണ് ഗവേഷകര്‍ക്ക് മനസിലായത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഭൂമിയുടെ താപനിലയില്‍ വലിയ തോതില്‍ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 2019നും 2021നും ഇടയിലാണ് അടുത്ത സോളാര്‍ മിനിമം ഫെയ്‌സ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷന്‍ പോള്‍ ഡോറിയന്‍ വ്യക്തമാക്കി.

സൂര്യന്റെ പ്രതലത്തിലുള്ള സണ്‍ സ്‌പോര്‍ട്ട്‌സ് അപ്രത്യക്ഷമാകുന്നു. അതിന്റെ ഫലമായാണ് സൂര്യന്‍ സോളാര്‍ മിനിമം ഫെയ്‌സ് എന്ന അവസ്ഥയിലേക്ക് മാറുന്നതെന്ന് ശാസ്‌ത്രഞ്ജര്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് 1645ലാണ് ആദ്യമായി സോളാര്‍ മിനിമം ഫെയ്‌സ് പ്രത്യക്ഷമായത്. അന്ന് ഇംഗ്ലണ്ടിലെ തെംസ് നദി തണുത്തുറഞ്ഞു പോയിരുന്നു.
Next Article