തന്റെ ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടാകുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും ഭര്‍ത്താവിന്റെ സന്തോഷമാണ് തനിക്ക് പ്രധാനമെന്നും യുവതി. മറ്റു സ്ത്രീകളുമായി സമയം ചെലവിടുന്നതിന് ഭര്‍ത്താവിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അമേരിക്കന്‍ യുവതി മോണിക്ക ഹള്‍ട്ട് പറഞ്ഞു. തനിക്ക് വീട്ടുകാര്യങ്ങള്‍ കഴിഞ്ഞ് ഭര്‍ത്താവിനെ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം കിട്ടാറില്ലെന്നും ഒരു പുരുഷന്‍ എന്ന നിലയില്‍ ഭര്‍ത്താവ് ജോണ്‍ അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ സംതൃപ്തിക്ക് വേണ്ടി മറ്റൊരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലും തെറ്റില്ലെന്നും താനൊരിക്കലും കുറിപ്പെടുത്തില്ലെന്നും മോണിക്ക പറഞ്ഞു.