ബാധയൊഴിപ്പിക്കാനായി പോയ പുരോഹിതന്റെ പിന്നാലെ സാത്താന്‍ പോന്നു. സാത്താന്‍ ബാധിച്ച പെണ്‍ക്കുട്ടിയില്‍ നിന്ന് പ്രേതത്തെ ഒഴിപ്പിക്കാന്‍ പറ്റാത്തതാണ് പുരോഹിതന് വിനയായത്. ഇപ്പോള്‍ സാത്താന്‍ തന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ച് പേടിപ്പിക്കുകയാണെന്നാണ് പോളണ്ടിലെ ജരോസ്ലോവിലുളള ഫാദര്‍ മരിയന്‍ രാജ്‌ചല്‍ എന്ന കത്തനാര്‍ പേടിയോടെ പറയുന്നു.
പുരോഹിതന്‍ ബാധയൊഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുരോഹിതനെക്കാളും ശക്തനായ പ്രേതം പെണ്‍ക്കുട്ടിയില്‍ നിന്ന് പുറത്തു പോയില്ല. തുടര്‍ന്ന് എത്രയും വേഗം ഉള്ള ജീവനും കൊണ്ട് മടങ്ങിയ പുരോഹിതനെ സാത്താന്‍ പിന്തുടര്‍ന്ന് ഫോണിലേക്ക് ഇപ്പോള്‍ സന്ദേശങ്ങള്‍ അയ്ക്കുയാണ്. അവള്‍ എന്റേതാണ് അവള്‍ക്കു വേണ്ടി ആരു പ്രാര്‍ഥിച്ചാലും അവര്‍ കൊല്ലപ്പെടുമെന്നാണ് സാത്താന്‍ തനിക്ക് അയ്ക്കുന്ന സന്ദേശമെന്നാണ് മരിയന്‍ പറയുന്നത്.
ഒരിക്കല്‍ മറുപടി അയച്ചപ്പോള്‍ 'താന്‍ ഒരിക്കലും രക്ഷപെടില്ല' എന്നായിരുന്നു സാത്താന്‍ പ്രതികരിച്ചത്. എന്നാല്‍ ഈ സന്ദേശങ്ങള്‍ വന്നത് പെണ്‍ക്കുട്ടിയുടെ ഫോണില്‍ നിന്നാണ്. സാത്താന്‍ പെണ്‍കുട്ടിയില്‍ നിന്ന് ഫോണ്‍ കൈക്കലാക്കി തന്നെ പേടിപ്പിക്കാന്‍ സന്ദേശങ്ങള്‍ അയയ്‌ക്കുകയാണെന്നാണ് പുരോഹിതന്‍ പറയുന്നത്. ഇനി ഒരിക്കലും സാത്താനെ പിടിക്കാന്‍ താന്‍ ഇല്ലെന്നും തനിക്ക് പേടിച്ചിട്ട് ഉറങ്ങാന്‍ പറ്റുന്നുമില്ലെന്നാണ് മരിയന്റെ പരാതി.