എച്ച്‌ഐവിയെ തടയാന്‍ സോയാബീന്‍ സോസ്

Webdunia
ശനി, 17 മെയ് 2014 (12:49 IST)
എച്ച്‌ഐവിയെ നിയന്ത്രിക്കാന്‍ കഴിവുള്ളവയാണ് സോയാബീന്‍ സോസെന്ന് ശാസ്ത്രലോകം. രുചി കൂട്ടാന്‍ സോയാ സോസില്‍ ചേര്‍ക്കുന്ന ഇതിനു നിലവിലുള്ള എച്ച്‌ഐവി മരുന്നിനേക്കാള്‍ 70 ഇരട്ടി ശക്‌തിയാണുള്ളത്‌. 
 
സോയാ സോസിലെ രൂചിക്കൂട്ടിന്റെ ഫലശേഷിയാണ്‌ അതിനാല്‍ ഇപ്പോള്‍ മിസൗറി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നിരീക്ഷിക്കുന്നത്‌. ഇഎഫ്ഡിഎ എന്നാണ്‌ ഈ തന്മാത്രയുടെ പേര്‌. ഇത്‌ രോഗികളുടെ ശരീരം നിരസിക്കുന്നില്ലെന്നാണ്‌ കരുതുന്നത്‌. മാത്രമല്ല അതിന്റെ പ്രവര്‍ത്തനം അതിവേഗം നടക്കുകയും ചെയ്യുന്നു. 
 
സോയാ സോസ്‌ ഉണ്ടാക്കുന്ന ജപ്പാന്‍ കമ്പനിയാണ്‌ രുചി കൂട്ടാനുള്ള ശ്രമത്തിനിടയില്‍ അപ്രതീക്ഷിതമായി ഈ തന്മാത്ര കണ്ടെത്തിയത്‌. ഇപ്പോഴത്തെ എച്ച്‌ഐവി മരുന്നുകളിലെ സംയുക്‌തകങ്ങള്‍ക്ക്‌ ഇതിനോടു സാമ്യവുമുണ്ട്‌. രോഗാണുക്കളെ വഴിതെറ്റിച്ച്‌ അതിന്റെ പെരുപ്പം തടയുന്നതാണ് ഈ തന്മാത്ര നടത്തുന്നത്‌.
 
എച്ച്‌ഐവി രോഗികള്‍ക്കു നല്‍കുന്ന ടെനോഫോവിര്‍ മരുന്നിനേക്കാള്‍ 70 ഇരട്ടി ശേഷിയാണ്‌ ഇതിനുള്ളത്‌. പലപ്പോഴും ടെനോഫോവിറിനോട്‌ രോഗികള്‍ വിപ്രതിപത്തി കാട്ടുന്നു. അവ ശരീരം നിരസിക്കുന്നതോടെ ചികിത്സ കടുപ്പമാകുന്നു. ഈ അവസരത്തില്‍ സോയാബീന്‍ സോസിന്റെ പ്രവര്‍ത്തനം ഏറെ ആശ്വാസകരമാകുകയാണ് ശാസ്ത്രലോകത്തിന്.