യു എസിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ തന്റെ മന്ത്രിസഭയിൽ പകുതിയും സ്ത്രീകളായിരിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന ഹിലരി ക്ലിന്റൺ അറിയിച്ചു. അമേരിക്കയിൽ 50 ശതമാനവും സ്ത്രീകളാണ്. അമേരിക്കയുടെ സ്വഭാവവും ഇതു തന്നെ അതിനാൽ വനിതാപ്രാധാന്യം നൽകുന്നൊരു മന്ത്രിസഭ രൂപീകരിക്കുമെന്നാണ് ഹിലരി വ്യക്തമാക്കുന്നത്.
ഹിലരി വിജയിക്കുകയാണെങ്കിൽ ചരിത്രത്തിൽ തന്നെ അത് രേഖപ്പെടുത്തേണ്ടതാണ്. ആദ്യത്തെ വനിതാ പ്രസിഡന്റ് ആയിരിക്കും അത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വം ഹിലറി നേടിയേക്കുമെന്നാണു കണക്കുകൾ. നവംബറിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
ഇന്ത്യന്‍ വംശജയായ നീര ടണ്ടനെ ഹിലരിയുടെ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഹിലരിയുടെ കാംപയിന്‍ മാനേജര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹിലറിയുമൊത്തു 14 വർഷം പ്രവർത്തിച്ചിട്ടുള്ള ടാൻഡൻ നിലവിൽ സെന്റർ ഫോർ അമേരിക്ക പ്രോഗ്രസിന്റെ മേധാവിയാണ്.