തോറ്റ‌ത് ഹിലരിയല്ല, ട്രംപാണ്! അത് ജനങ്ങളും ആവർത്തിച്ച് പറയുന്നു!

ശനി, 12 നവം‌ബര്‍ 2016 (10:12 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെ‌ടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടെങ്കിലും ഹിലരിക്ക് ആശ്വസിക്കാം. ജനകീയ വോട്ടെടുപ്പിൽ താനാണ് മുന്നിൽ എന്ന് ഓർത്ത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ട്രംപിനേക്കാള്‍ 2,30,053 വോട്ടുകളാണ് ജനകീയ കണക്കെടുപ്പില്‍ ഹിലരി നേടിയത്. ട്രംപിന് 5,96,92,974 വോട്ടുകൾ മാത്രം ലഭിച്ചപ്പോൾ ഹിലരിക്ക് മൊത്തം 5,99,23,027 വോട്ടുകളാ‌ണ് ലഭിച്ചത്.
 
ജനകീയ വോട്ടെടുപ്പിൽ മുന്നിൽ എത്താൻ ആയെങ്കിലും ഹിലരിക്ക് അമേരിക്കയുടെ അമരത്ത് ഇരിക്കാൻ സാധിക്കാത്തത് അമേരിക്കയുടെ തെരഞ്ഞെടുപ്പ് രീതി. ജനകീയ വോട്ടെടുപ്പിൽ കൂടുതൽ വോട്ടെടുപ്പ് നേടിയാലും കൂടുതൽ ഇലക്ടർമാരെ നേടുന്നവർക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുകയുള്ളു.
 
ഇതിനു മുമ്പും തെരെഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ജനകീയ വോട്ടടുപ്പില്‍ മുന്നിലെത്തിയവരാണ് ആന്‍ഡ്രൂ ജാക്‌സണ്‍, സാമുവല്‍ ടില്‍ഡന്‍, ഗ്രോവര്‍ ക്ലെവന്‍സ്, അല്‍ഗോര്‍ എന്നിവര്‍. ട്രംപ് വിജയിച്ചപ്പോൾ എന്തുകൊണ്ടാണ് അമേരിക്കൻ ജനത ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. പ്രസിഡന്റ് ആകാൻ പോകുന്ന ട്രംപിനെ തുറന്ന മനസ്സോടെ സ്വീകരിക്കണമെന്ന് ഹിലരി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക