സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

അഭിറാം മനോഹർ
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (20:43 IST)
ഉന്നത നേതാക്കളെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയീം കസം. തങ്ങള്‍ മിനിമം കാര്യം മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും യുദ്ധം ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നാണെന്ന കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
 
ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്ത നയീം കസം നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഏത് രീതിയിലും ആക്രമണത്തെ നേരിടാന്‍ തങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ ഹിസ്ബുള്ള ആശ്രയിക്കുന്നത് പുതിയ കമാഡോയോയാണ്. ഏതെങ്കിലും ഒരു കമാന്‍ഡോയ്ക്ക് പരിക്കേറ്റാല്‍ അവര്‍ക്ക് പകരക്കാരുണ്ട്. ഡെപ്യൂട്ടി കമാന്‍ഡര്‍മാരുണ്ട്. തങ്ങളുടെ സൈനില ശേഷിയെ ബാധിക്കുന്ന ഒന്നും തന്നെ ചെയ്യാന്‍ ഇസ്രായേലിനായിട്ടില്ല. നയീം കസം പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article