ക്യൂബന്‍ വിപ്ലവ നായകനായ ഫിദല്‍ കാസ്ട്രോയുടെ മൂത്ത സഹോദരന് റമോണ്‍ കാസ്ട്രോ അന്തരിച്ചു. അദ്ദേഹത്തിന് തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ക്യൂബയുടെ വീര നായകനായി സഹോദരന് മാറുമ്പോളും തികച്ചും വ്യത്യസ്തമായ കര്‍ഷക ജീവിതമാണ് റമോണ്‍ കാസ്ട്രോ നയിച്ചത്. ശവസംസ്കാരത്തിന് ശേഷം ചിതാഭസ്മം ബിരാനിലെ വസതിയിലേക്ക് കൊണ്ടു പോയി. രാജ്യത്തിന്റെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ കാസ്ട്രോയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. ഇപ്പോഴത്തെ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്.