പരീക്ഷ ജയിച്ചാല്‍ നിങ്ങള്‍ക്ക് നാല് ജപ്പാന്‍ സുന്ദരികളുമായി ശയിക്കാം

Webdunia
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (13:18 IST)
റിയാലിറ്റി ഷോകളുടെ കുതിച്ച് ചാട്ടത്തില്‍ പലരും പെട്ടു പോകുന്നത് സാധാരണമാണ്‍. ഫ്ളാറ്റും ലക്ഷങ്ങളും മോഹിച്ച് എല്ലാവരും ഈ മോഹവലയത്തില്‍ വീഴുന്നത് ലോകത്ത് എല്ലായിടത്തും വ്യാപകമായിരിക്കുകയാണ്. എന്നാല്‍ ജപ്പാനില്‍ നടക്കുന്ന പുതിയ റിയാലിറ്റി ഷോയിലെ സമ്മാനം അടിവസ്ത്രം മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന നാല് സുന്ദരികളാണ്.

ഷോയില്‍ ജയിച്ചാല്‍ ഇവരുമായി കിടപ്പറ പങ്കിടാം, സൗഹൃയത്തിൽ ഏർപ്പെടാനും കഴിയും. ഹാപ്പനിംഗ് ഗേൾസ് എന്നാണ് ഷോയുടെ പേര്.  അടിവസ്ത്രമോ നീന്തൽ കുപ്പായമോ ധരിക്കുന്ന ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള നാല് യുവതികളുടെ ശരീരമാണ് റിയാലിറ്റി ഷോയിലെ സമ്മാനം. എന്നാല്‍ മത്സരം ജയിച്ച് വിജയശ്രീലാളിതരായി എത്തുന്നവർക്ക് മാത്രമേ മോഹം നടപ്പാക്കാനാവൂ. അത്രയും കഠിനമാണ് റിയാലിറ്റി ഷോയിലെ മത്സരക്രമങ്ങള്‍.

അപേക്ഷിക്കുന്നവരിൽ പ്രാഥമിക അഭിമുഖം ജയിക്കുന്നവർക്ക് പരിപാടിയിൽ പങ്കാളിയാകാം. പിന്നീട് നടത്തപ്പെടുന്ന മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുന്നവര്‍ക്ക് മാത്രമെ സുന്ദരികളുമായി ശയിക്കാന്‍ പറ്റു. ഏതായാലും ജപ്പാനിലെ എല്ലാ പുരുഷന്മാരെയും ചാനൽ  ക്ഷണിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.