പാലസ്തീന്‍: ഫതാഹ് നേതാക്കള്‍ക്കെതിരെ ആക്രമണം

Webdunia
ശനി, 8 നവം‌ബര്‍ 2014 (09:40 IST)
ഫത്താ പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ട് പലസ്തീനില്‍ ശക്തമായ  സ്‍ഫോടനങ്ങള്‍. സ്‌ഫോടനത്തില്‍ ഒരു വാഹനം തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍  ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നും ഫതഹ് നേതാവ് ഫയെസ് അബു എയ്‍ത പറഞ്ഞു.

വിവിധ ഭാഗങ്ങളിലായി നടന്ന ഒന്നിലധികം സ്‌ഫോടനങ്ങളില്‍ പല നേതാക്കളുടെയും വീടുകളും വാഹനങ്ങളും തകര്‍ന്നതായും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ഹമാസാണെന്നാണ് കരുതപ്പെടുന്നത്.

ഫത്താ പാര്‍ട്ടി സ്ഥാപകനും മുന്‍ പലസ്‍തീന്‍ പ്രസിഡന്റുമായ യാസര്‍ അറാഫാതിന്റെ പത്താം ചരമദിനമായ നവംബര്‍ 11ന് ഫതഹ് നിരവധി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഫതഹ് നേതാക്കള്‍ക്കെതിരെ നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രിതമാണെന്നാണ് പാര്‍ട്ടിയുടെ സമുന്നത നേതാവ് അബ്ദുല്ല അബുസംധാന ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

2007ല്‍ ഫതഹില്‍ നിന്ന് ഹമാസ് ഗസ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഇരു വിഭാഗങ്ങളും പലതവണ അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

2007ല്‍ ഹമാസിന്റെ കയ്യടക്കലിനു ശേഷം ഫതാഹ് വര്‍ഷം തോറും നടത്തി വരാറുള്ള ചരമവാര്‍ഷിക പരിപാടികളില്‍ ഹമാസ് ഫതഹ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ നിരവധി പേരാണ് കൊല്ലപ്പെടാറുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.