ഇതിലും നല്ല അവസരം ലഭിക്കില്ലെന്ന് ഹാഫിസ് സയീദ്; കശ്‌മീരിലേക്ക് പാക് സൈന്യം എത്തുമോ ?

ചൊവ്വ, 16 ഓഗസ്റ്റ് 2016 (15:48 IST)
ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ കശ്‌മീരിലേക്ക് സൈന്യത്തെ അയക്കണമെന്ന് പാക് സൈനിക മേധവിയോട് ജമാത്ത് ഉദ് ദവാ തലവൻ ഹാഫിസ് സയീദ്. കശ്‌മീര്‍ ജനത മുഴുവന്‍ ഇപ്പോള്‍ സമരമുഖത്തുണ്ട്. ഹുറിയത്തിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രതിഷേധം വലിയയൊരു പ്രസ്ഥാനമാക്കണമെന്നും പാക് സൈനിക മേധാവി ജനറൽ റാഹീൽ ഷെരീഫിനോട് സയിദ് ആവശ്യപ്പെട്ടു.

കശ്‌മീര്‍ ജനത മുഴുവന്‍ തെരുവിലാണ്. ഇപ്പോള്‍ കശ്‌മീരിലേക്ക് പാകിസ്ഥാന്‍ സൈന്യത്തെ അയച്ചാല്‍ അത് വെറുതെയാകില്ല. പ്രതിഷേധം വലിയൊരു സമരമായി മാറുകയാണ്. ഇന്ത്യ സുരക്ഷാ സേനയെ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ യുദ്ധം നേരിടേണ്ടി വ ഇവിടെ മരിച്ചു വീണവരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ചൊവ്വാഴ്ച ലാഹോറിൽ നടന്ന യോഗത്തിൽ സയീദ് പറഞ്ഞു.

ജൂലൈ ഒമ്പതിന് സൈനിക നടപടിക്കിടെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് കശ്‌മീരില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതിലധികം പേർക്കാണ് ഇതുവരെ സംഘർഷത്തിൽ ജീവൻ നഷ്ടമായത്.

വെബ്ദുനിയ വായിക്കുക