മുംബൈ ഭീകരാക്രമണ സൂത്രധാരനായ ഹാഫിസ് സെയ്‌ദിന് പാകിസ്ഥാനിൽ 10 വർഷം ജയിൽശിക്ഷ

Webdunia
വ്യാഴം, 19 നവം‌ബര്‍ 2020 (17:42 IST)
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാഅത്തെ ഉദ്ദവ തലവൻ ഹാഫിസ് സയിദിന് പാകിസ്ഥാൻ കോടതി പത്ത് വർഷത്തെ തടവ് ശിക്ഷ വിധിച്ചു.ഭീകരപ്രവർത്തനത്തിന് പണം നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.
 
ഹഫീസ് സയിദ് ഉൾപ്പടെ നാലു നേതാക്കളെ കോറ്റതി തടവ് ശിക്ഷയ്ക്ക് വിധിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഹഫീസിനും അനുയായികളായ സഫർ ഇഖ്‌ബാലിനും യഹ്യ മുജാഹിദിനും പത്തു വർഷം വീതമാണ് ശിക്ഷ. ഹഫീസിന്റെ ഭാര്യാസഹോദരനായ അബ്ദുൾ റഹ്മാൻ മക്കിക്ക് 6 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 
 
അമേരിക്കയും ഐക്യരാഷ്ട്ര സഭയും ആഗോളഭീകരനായി പ്രഖ്യാപിച്ചിരിക്കുന്ന ഹഫീസിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണ് വിലയിട്ടിരിക്കുന്നത്. ആഗോള സമ്മർദ്ദത്തെ തുടർന്നാണ് 166 പേരെ കൊലചെയ്‌ത മുംബൈ ഭീകരാക്രമണകേസിൽ ഹഫീസിനെ പാകിസ്ഥാൻ ജയിലിലടച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article