ഒമാനിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഞായറാഴ്ചമുതല്‍ ഓഫീസുകളില്‍ എത്തണമെന്ന് അറിയിപ്പ്

ശ്രീനു എസ്

ചൊവ്വ, 1 ഡിസം‌ബര്‍ 2020 (11:47 IST)
ഒമാനിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഞായറാഴ്ചമുതല്‍ ഓഫീസുകളില്‍ എത്തണമെന്ന് അറിയിപ്പ്. ആഭ്യന്തര മന്ത്രിയും സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിങ്കളാഴ്ചയാണ് ഇക്കാര്യം തീരുമാനമായത്. 
 
അതേസമയം കൊവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസ ഒമാന്‍ വീണ്ടും അനുവദിച്ചുതുടങ്ങി. വിസനല്‍കുന്നത് ഹോട്ടലുകളും ടൂറിസ്റ്റ് കമ്പനികള്‍ മുഖേനയുമായിരിക്കും. നിലവില്‍ ഒമാനില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍