സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി; ജര്‍മനി-ഹോളണ്ട് മത്സരം റദ്ദാക്കി

ബുധന്‍, 18 നവം‌ബര്‍ 2015 (09:00 IST)
ജര്‍മനി-ഹോളണ്ട് സൌഹൃദ മത്സരം നടക്കുന്ന ജര്‍മനിയിലെ ഹനോവര്‍ സ്‌റ്റേഡിയത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്റേഡിയത്തില്‍ നിന്ന് ആരാധകരെ ഒഴിപ്പിക്കുകയും മത്സരം വീക്ഷിക്കാനെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍ അടക്കമുള്ള ഉന്നത നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്‌തു. ഇരുടീമിന്റെയും താരങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.

ഭീകരാക്രമണം നേരിട്ട ഫ്രാന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഉദ്ദേശിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. മത്സരം തുടങ്ങുന്നതിന് 90 മിനിട്ട് മുന്‍പാണ് പൊലീസ് സ്റ്റേഡിയം ഒഴിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഏഞ്ചല മെര്‍ക്കല്‍ ബെര്‍ലിനിലേക്ക് തിരിച്ചുപോയി. കഴിഞ്ഞയാഴ്ച ജര്‍മനി-ഫ്രാന്‍സ് സൌഹൃദ മത്സരം നടക്കുന്നതിനിടെയാണ് പാരീസില്‍ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം ജര്‍മനിയില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക