ജർമൻ ചാൻസലർ ആംഗേല മെർക്കൽ സ്വയം സമ്പർക്ക വിലക്കിൽ. മെർക്കലിനെ ചികിത്സിച്ച ഡോക്‌ടർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെർക്കൽ സ്വയം സമ്പർക്കവിലക്കിൽ പ്രവേശിച്ചത്.ഔദ്യോഗികപ്രവർത്തനങ്ങളെല്ലാം മെർക്കൽ വീട്ടിൽനിന്ന് നിയന്ത്രിക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ ഇവരെ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ജർമൻ വക്താവ് അറിയിച്ചിട്ടുണ്ട്.ജർമനിയിൽ ഇതുവരെ 24500 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്