ലോകമെങ്ങുമായി കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600 കടന്നു. ഇതുവരെ 3,35,403 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇറ്റലിയിൽ മാത്രം മരണസംഘ്യ 651 രേഖപ്പെടുത്തിയതോടെ രോഗം ബാധിച്ച് ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം 5479ലെത്തി.ഇന്നലെ മാത്രം 31,00 കേസുകളാണ് ലോകമെങ്ങുമായി സ്ഥിരീകരിച്ചത്. 1,600 ലധികം ആളുകളാണ് ഇന്നലെ മാത്രം മരിച്ചത്.
ഇറ്റലിക്ക് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. സ്പൈയിനിൽ ഇന്നലെ മാത്രം 375 പേർ മരണപ്പെട്ടു. 2,400 ലധികം കേസുകളാണ് ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്.അമേരിക്കയിൽ ഇന്നലെ മാത്രം 500ന് മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ 3,500 ഓളം കേസുകളിൽ നിന്നായി 400ന് മുകളിൽ ആളുകൾ അമേരിക്കയിൽ മരണപ്പെട്ടു.അതേസമയം തിരിച്ചുവരവിന്റെ പാതയിലാണ് ചൈന.ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 72400 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1900 ൽ താഴെയായി എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ലോകമെങ്ങുമായി 25 രാജ്യങ്ങളിൽ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.79 രാജ്യങ്ങളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു.സിറിയ മൊസാംബിക്, ഗ്രെനാഡ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.രോഗത്തിന്റെ വ്യാപ്‌തിയെ തുടർന്ന് 2 പേരിൽ കൊടുതൽ ഉൾപ്പെട്ട കൂടിച്ചേരലുകൾ ജർമനി നിരോധിച്ചു.