കാറിനുള്ളില്‍ കിടത്തിയ ശേഷം പിതാവ് പോയി; ചൂട് സഹിക്കാനാകാതെ കൈക്കുഞ്ഞ് മരിച്ചു

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (15:28 IST)
ഒമ്പത് മാസം പ്രായമുള്ള പെൺകുട്ടി കാറിനകത്ത് ചൂടേറ്റു മരിച്ചു. റിച്ചാർഡ്സൺ സിറ്റി അതിർത്തിയിൽ അരാഫൊ –ജൂപിറ്റർ റോഡിൽ വ്യാഴാഴ്‌ചയായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിനെ കാറില്‍ കിടത്തിയ ശേഷം പിതാവ് സമീപത്തെ പ്രദേശത്തേക്ക് പോയിരുന്നു. മടങ്ങിവരുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടി എത്രനേരമാണ് കാറില്‍ കിടന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അതേസമയം, കുഞ്ഞിന്റെ പിതാവിന്റെ പേരില്‍ പൊലീസ് കേസെടുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അപകടം ഉണ്ടായ ഡാലസില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം 95 ഡിഗ്രി ഫാരൻ ഹീറ്റാണ് ഇവിടെ രേഖപ്പെടുത്തിയത്. ആളുകള്‍ പുറത്തിറങ്ങുന്നതില്‍ അതീവ ശ്രദ്ധ വേണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

അനുബന്ധ വാര്‍ത്തകള്‍

Next Article