സുന്ദരികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു: യുവാവ് ആശുപത്രിയില്‍

Webdunia
ശനി, 31 ജനുവരി 2015 (18:37 IST)
അതിസുന്ദരികളായ യുവതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തതായി യുവാവിന്റെ പരാതി. ജൊഹാനസ്ബര്‍ഗ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനായ യുവാവാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് പോകുകയായിരുന്ന യുവാവിനെ വഴിയരികില്‍ വെച്ച് നാല്‍പ്പതോളം പ്രായമുള്ള സ്ത്രീ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ യുവാവ് സ്ത്രീയെ മറികടന്ന് മുന്നോട്ട് പോയപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറ്റി കുറച്ച് ദൂരം പോയ ശേഷം വണ്ടി നിര്‍ത്തി സ്ത്രീകള്‍ യുവാവിനെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. തോക്ക് ചൂണ്ടിയശേഷമാണ് സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്‌തതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

മൂന്ന് സ്ത്രീകളാണ് കാറില്‍ ഉണ്ടായിരുന്നതെന്നും. ഇവര്‍ മദ്യപിച്ചിരുന്നതായും മൂന്ന് പേരും അതീവ സുന്ദരിമരായിരുന്നെന്നും വില കൂടിയ പെര്‍ഫ്യൂമും സിഗരറ്റും ഉപയോഗിച്ചിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അവശനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.