ലോകത്തെ വിറപ്പിച്ച നെപ്പോളിയന്റെ തൊപ്പിയുടെ വില 14.6 കോടി

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (11:13 IST)
ലോകത്തെ വിറപ്പിച്ച ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന് കുടുതല്‍ പ്രീയങ്കരമായ ഇരട്ട അഗ്രങ്ങളുള്ള തൊപ്പി ലേലം ചെയ്തു. പാരിസിനടുത്ത് ഫൗണ്ടന്‍ബ്ളൂവില്‍ നടന്ന ലേലത്തില്‍ കൊറിയന്‍ ഭക്ഷ്യ വ്യവസായ ഭീമനായ ഹരിമിന്റെ മാനേജര്‍ ലീ തെ യുന്‍ ആണ് 14.6 കോടി രൂപയ്ക്ക് ലേലത്തില്‍ തൊപ്പി വാങ്ങിയത്.

നിരവധി പേരെ പിന്തള്ളി തൊപ്പി ലേലം കൊണ്ടതില്‍ അതീവ സന്തോഷവാനായിരുന്നു ലീ തെ യുന്‍. '' ഇത് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. തങ്ങളുടെ കമ്പനിയിലെ ജീവനക്കാര്‍ നെപ്പോളിയന് തുല്യമാണെന്നും. ഇതിലൂടെ കൊറിയയെ മുമ്പോട്ട് നയിക്കുമെന്നും '' അദ്ദേഹം വ്യക്തമാക്കി.

1804 -1814, 1815 കാലഘട്ടങ്ങളില്‍ ലോകത്തെ വിറപ്പിച്ച ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന് ആയുധത്തെക്കാളും സ്‌നേഹിച്ചതും താലോലിച്ചതും തൊപ്പികളായിരുന്നു. 120ഓളം തൊപ്പികളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഓരോ ദിവസവും ഓരോ തൊപ്പിയായിരുന്നു നെപ്പോളിയന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും പല സദസ്സുകളിലും അദ്ദേഹം ഉപയോഗിച്ച തൊപ്പിയായിരുന്നു പ്രശസ്തമായ ഇരട്ട അഗ്രങ്ങളുള്ള ഈ തൊപ്പി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.