സന്തോഷം എന്നു പറയുന്നതിന് ഒരു വിലയുമില്ലെന്നും അത് എവിടുന്നെങ്കിലും വാങ്ങാനോ വിൽക്കാനോ കഴിയില്ലെന്നും ഫ്രാൻസിസ് മാർപാപ്പ. പുത്തൻ തലമുറയിലെ യുവാക്കൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതിനായിരത്തോളം യുവജനങ്ങൾ പങ്കെടുത്ത ചത്വരത്തിൽ സോഷ്യൽ മീഡിയകൾ യുവാക്കളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.
യുവത്വം സോഷ്യൽ മീഡിയയുടെ പിടിയിലാണെന്നും സന്തോഷം എന്ന് പറയുന്നത് ഒരിക്കലും ഒരു മൊബൈൽ ആപ്പുകളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കില്ലെന്നും മാർപാപ്പ വ്യക്തമാക്കി. സന്തോഷത്തിനു വിലയെന്നും അദ്ദേഹം ഏറ്റവും പുതിയ തരം മൊബൈലുകളിൽ പോലും അത് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്യമെന്നത് നിങ്ങളുടെ ഇഷ്ട്ത്തിനനുസരിച്ച് തോന്നുന്നത് ചെയ്യാനുള്ളതല്ല. ശരിയായ വഴിയിലൂടെ സഞ്ചരിക്കാനുള്ള വരദാനമാണത്. കുടുബം, സ്കൂൾ, ഇടവക എന്നിവ ഉള്ളിടത്തുകൂടി മാത്രം സഞ്ചരിക്കുക അതാണ് നിങ്ങളുടെ വഴിയും. യേശുവിനെ കൂടാതെ ജീവിക്കുന്നത് സിഗ്നൽ ഇല്ലാത്ത നെറ്റ്‌വർക്ക് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്ത യുവനജങ്ങളിൽ 16 പേർക്കു മാർപാപ്പയുടെ മുന്നിൽ കുമ്പസാരിക്കാനും അവസരം ലഭിച്ചു.