ജർമൻ ചാൻസലർ അംഗല മെർക്കലുമായുണ്ടായ രസകരമായ സംഭഷണങ്ങള്‍ വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. യൂറോപ്പ്യൻ പാർലമെന്റിൽ 2014ൽ മാര്‍പാപ്പ നടത്തിയ പ്രസംഗമാണ് വാക്കുതര്‍ക്കത്തിന് തുടക്കമിട്ടത്. പ്രസംഗത്തിനിടെ യൂറോപ്പിനെ വന്ധ്യയായ സ്‌ത്രീയെന്നു വിളിച്ചതാണ് സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
യൂറോപ്പ് ഇന്നൊരു മുത്തശ്ശിയാണ്, ചലനാത്മകതയില്ലാത്ത അവസ്ഥയാണ്, ഫലം നൽകാൻ കഴിവില്ലെന്നുമുള്ള തന്റെ പ്രസംഗം കഴിഞ്ഞയുടനെ അംഗല എന്നെ ഫോണില്‍ വിളിച്ചു. ഞാൻ യൂറോപ്പിനെ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ കഴിവില്ലാത്ത വന്ധ്യയായ സ്ത്രീയോട് ഉപമിച്ചതിന്റെ അരിശത്തിലായിരുന്നു അവര്‍.
യൂറോപ്പിനു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയില്ലെന്നാണോ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്ന് അവര്‍ എന്നോട് ചോദിച്ചു. ചോദ്യത്തിന്റെ ഗൌരവം മനസിലാക്കിയ താന്‍ ഉടന്‍ തന്നെ ഉത്തരം നല്‍കുകയും ചെയ്‌തു. യൂറോപ്പിനു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ തീർച്ചയായും കഴിയുമെന്ന് പറയുകയും പ്രസംഗത്തിന്റെ അര്‍ഥം വ്യക്തമാക്കി കൊടുക്കുകയും ചെയ്‌തതോടെ അംഗല ‘കൂള്‍’ ആയെന്നും ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി. ഏറ്റവും അന്ധകാരനിബിഡമായ വേളയിൽ അപ്രതീക്ഷിതമായി യൂറോപ്പ് അതിന്റെ സാധ്യതകൾ നേരത്തേ തെളിയിച്ചിട്ടുണ്ടല്ലോ’’– തന്റെ മറുപടി അംഗലയെ ശാന്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.