വസ്‌തുതർക്കം: ഒരു കുടുംബത്തിലെ 5 പേരെ വെടിവച്ചുകൊന്നു

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (13:57 IST)
സ്വത്തുതർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചു പേരെ വെടിവച്ചുകൊന്നു. പാകിസ്ഥാനിലെ ലാഹോർ നഗരത്തിന് സമീപമുള്ള ഫുലർവൻ ഗ്രാമത്തിലാണ് സംഭവം. ആറുപേരടങ്ങിയ സംഘമാണ് കൃത്യം നടത്തിയത്. സംഭവത്തെ തുടന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
 
40നും 50നും ഇടയിൽ പ്രായമുള്ള അർദ്ധസഹോദരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. അവർ കൃഷിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ അവിടെയെത്തിയ ആറംഗ സംഘം നിറയൊഴിക്കുകയായിരുന്നു. കൊലയാളികളും ആ ഗ്രാമവാസികൾ തന്നെയാണെന്നാണ് വിവരം. ഒരു വസ്തുവിനെ ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചത്. 
 
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കൾ പഞ്ചാബ് പ്രവിശ്യാ ഗവർണറുടെ വസതിക്ക് മുന്നിലൂടെയുള്ള റോഡ് ഉപരോധിച്ചു. ഇമ്രാൻ ഖാന്റെ വസതിക്ക് മുന്നിലും പ്രതിഷേധമുണ്ടായി. കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉയർന്ന പൊലീസ് ഉദ്യൊഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്.
 
കൊലപാതകികൾ എന്ന് സംശയിക്കുന്ന ചിലരുടെ വീടുകൾ പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി എന്നും റിപ്പോർട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article