കൊളംബിയ: അഞ്ച് മണിക്കൂർ തുടർച്ചയായിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് യുവതി മരിച്ചു, കൊളംബിയയിലെ അതേൺ കാലി ഹോട്ടലിലാണ് സംഭവം ഉണ്ടായത്. മണിക്കൂറികളോം നീണ്ട ലൈംഗിക ബന്ധത്തെ തുടർന്ന് 32കാരിക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ.
ഹൃദയസ്തംഭനം ഉണ്ടാക്കുന്നതിന് മുൻപായി തനിക്ക് തല കറങ്ങുന്നു എന്ന് യുവതി പങ്കാളിയോട് പറഞ്ഞിരുന്നതായി കൊളംബിയൻ മാധ്യമമായ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്യുന്നു. ലൈംഗിക ബന്ധത്തിന്റെ ദൈർഖ്യം വർധിപ്പിക്കുന്നതിനായി ഇരുവരും ഉത്തേജക മരുന്ന് കഴിച്ചിരുന്നു. ബന്ധത്തിനിടെ യുവതി പെട്ടന്ന് ബോധരഹിതയായതോടെ യുവാവ് എമർജെൻസി നമ്പരിൽ ബന്ധപ്പെട്ടു. എന്നാൽ എമർജെൻസി സർവീസ് എത്തിച്ചേരാൻ വൈകും എന്ന് അറിയിച്ചതിനെ തുടർന്ന് യുവാവ് തന്നെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ യുവതി മരണപ്പെട്ടിരുന്നു. അഞ്ച് മണിക്കൂർ തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതാണ് മരണ കാരണം എന്നും ലൈംഗികതയുടെ ദൈർഘ്യം വർധിപ്പിക്കുന്നതിനായി ഉത്തേജക മരുന്ന് ഉപയോഗിച്ചതാണ് അപകടത്തിന് ആക്കം കൂട്ടിയത് എന്നും ഡോക്ടർമാർ പറഞ്ഞു.